മസ്കറ്റ് : രാജ്യത്ത് വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013ലാണ് രാജ്യത്ത് ആദ്യമായി മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാലുപേരിലാണ് മെര്‍സ് കൊറോണ വൈറസ്ബാധ കണ്ടെത്തിയത്. ഇവരുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ വിവിധ ഗവര്‍ണറേറ്റുകളിലായി 18 പേര്‍ക്കാണ് രോഗം ബാധിച്ചത്.
മെര്‍സിനെതിരെ അതീവ ജാഗ്രത പുലര്‍ത്തിവരുകയാണ്. കാര്യക്ഷമമായ പകര്ച്ചവ്യാധിനിരീക്ഷണ സംവിധാനത്തിലൂടെ ‘മെര്‍സ്’ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കാന്‍ മന്ത്രാലയം ശ്രദ്ധചെലുത്തിവരുന്നുണ്ട്. എല്ലാ ആശുപത്രികളും ഈ രോഗത്തെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മനുഷ്യന്റെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരരോഗമാണ് ‘മെര്‍സ്’. കടുത്ത പനി, ചുമ, കഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചിലരില്‍ ന്യുമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്.
രോഗിക്ക് ദീര്‍ഘമായി ശ്വാസമെടുക്കാന്‍ കഴിയില്ല. തുടക്കത്തിലേ കണ്ടെത്തി ചികിത്സനല്‍കിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയും. കഠിനമായ ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവര്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സ വൈകിയാല്‍ രോഗവിമുക്തി എളുപ്പമാകില്ല. മരണകാരണംവരെയാകുന്ന രോഗമാണിത്. ഒട്ടകങ്ങളില്‍നിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളുമായി ഇടപഴകുന്നവര്‍ ശുചിത്വ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
Post Your Comments