Latest NewsOmanGulf

ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

മസ്‌കറ്റ്: ഒമാനില്‍ വീണ്ടും ‘മെര്‍സ്’ മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരില്‍ മെര്‍സ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ റഫറല്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.2015 ജനുവരിയിലാണ് രാജ്യത്ത് അവസാനമായി ‘മെര്‍സ്’ മരണമുണ്ടായത്. പുതുതായി രോഗം കണ്ടെത്തിയവര്‍ക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കി വരുന്നുണ്ട്. മെര്‍സിനെതിരെ അതീവ ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തുന്നുണ്ട്. എല്ലാ ആശുപത്രികളും ‘മെര്‍സി’നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തില്‍ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുേമ്പാള്‍ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകള്‍ വൃത്തിയാക്കുകയും വേണം. 2013ലാണ് ഒമാനില്‍ ആദ്യമായി മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍കൂടി മറിച്ചതായി റിപ്പോര്‍ട്ടുകളഅ# വന്നതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.

shortlink

Post Your Comments


Back to top button