റിയാദ് : മെർസ് വൈറസ് ബാധയെ തുടർന്നു സൗദിയിലെ ബുറൈദയിൽ മൂന്നു പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ ഖസീം മേഖലയിലും രോഗം സ്ഥിരീകരിച്ചു. ഒട്ടകങ്ങളിലൂടെയാണ് മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) വൈറസ് മുഖ്യമായും മനുഷ്യരിലേക്കത്തെുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഒട്ടക ഫാമുകളിലെ 15 ശതമാനം വളര്‍ത്തുമൃഗങ്ങളും മെര്‍സ് വൈറസ് വാഹകരാണെന്നും പഠനം പറയുന്നു. ഈ വർഷം ഇതുനു മുൻപും മനുഷ്യരില്‍ മെർസ് വൈറസ് ബാധ ഉണ്ടായിരുന്നു.
ALSO READ: യുഎഇയിൽ 2018ലെ ആദ്യ മെർസ് വൈറസ് കേസ് സ്ഥിരീകരിച്ചു
Post Your Comments