ലണ്ടന്‍: ഐ.എസിലേയ്ക്ക് ചേക്കേറിയ ഷമീമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഷമീമ എന്ന 19കാരി പ്രസവിച്ചത്. . ഐ.എസിന്റെ പ്രതാപകാലത്ത് ഭീകരര്‍ക്കു പിന്തുണ നല്‍കാന്‍ ബ്രിട്ടനില്‍നിന്നു യുദ്ധമുഖത്തേക്കു പുറപ്പെട്ട അനേകം യുവതികളിലൊരാളാണു ഷമീമ. ഐ.എസ്. തകര്‍ന്നതോടെ അഭയാര്‍ഥിയായി മാറി.
ബ്രിട്ടനിലേക്കു മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും ഐ.എസ്. പശ്ചാത്തലമുള്ളവരെ പ്രവേശിപ്പിക്കുന്നതിനെതിരേ ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന പ്രതിഷേധമാണു തടസമായത്. എന്നാല്‍, മുന്‍ പൗരന്മാരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചു നിയമനടപടിയെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെ ഷമീമയുടെ മടക്കം ഉറപ്പായിട്ടുണ്ട്. എന്നാല്‍, അവളെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിത് ജാവേദിന്റെ നിലപാട്.
ബ്രിട്ടനില്‍ കാലുകുത്തിയാലുടന്‍ ഷമീമയെ ജയിലിലടച്ചേക്കും. കുഞ്ഞിനെ ഏറ്റെടുക്കാന്‍ അവളുടെ കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2015 ല്‍ 15-ാം വയസിലാണു ഷമീമ ഐ.എസ്. ക്യാമ്പിലേക്കു പോയത്. ഡച്ചുകാരനായ യാഗോ റെയ്ദിക്(26) ആണ് അവളെ ഐ.എസ്. ആരാധികയാക്കിയത്. ഈ ബന്ധത്തില്‍ നേരത്തെ രണ്ടു കുട്ടികള്‍ ഉണ്ടായെങ്കിലും കലാപ ഭൂമിയില്‍വച്ചു മരിച്ചു. യാഗോ ഇപ്പോള്‍ സിറിയയില്‍ തടവിലാണ്. അയാളെ നൈതര്‍ലന്‍ഡ്സിനു കൈമാറുമെന്നാണു സൂചന.
Post Your Comments