NewsInternational

സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചത് അറിയിച്ചില്ലെന്ന് പാകിസ്ഥാന്‍

 

ഇസ്ലാമബാദ്: പാകിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ച കാര്യം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വ്യാപാര ഉപദേശകസമിതി അംഗം അബ്ദുള്‍ റസാഖ് ദാവൂദ് പറഞ്ഞു.ലോകവ്യാപാര സംഘടനയുടെ (ഡബ്ലുടിഒ) കരാറിന്റെ അടിസ്ഥാനത്തിലാണ് വ്യാപാര സൗഹൃദരാഷ്ട്രപദവി ഇന്ത്യ പാകിസ്ഥാന് നല്‍കിയത്. ഇന്ത്യയും പാകിസ്ഥാനും ഡബ്ലുടിഒ അംഗങ്ങളായതിനാല്‍ ഇന്ത്യക്ക് ഏകപക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. ഡബ്ലുടിഒ അടക്കമുള്ള ആഗോള സംഘടനകളില്‍ പാകിസ്ഥാന്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചതിനു പുറമെ പാകിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും എക്‌സൈസ് തീരുവ 200 ശതമാനമാക്കിയതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസംമുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button