![c p rajasekharan](/wp-content/uploads/2019/02/c-p-rajasekharan.jpg)
തൃശ്ശൂര്‍: ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ സി.പി. രാജശേഖരന്‍ (71) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു മരണം. വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.
നാടകം, ബാലസാഹിത്യം, ലേഖനം, നിരൂപണം, ഇംഗ്ലീഷ് കവിത തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1987-ല്‍ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘മൂന്ന് വയസ്സന്മാര്‍’ എന്ന ആദ്യകൃതിക്ക് ലഭിച്ചു. വൈലോപ്പിള്ളി സ്മാരകസമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ദൂര്‍ദര്‍ശന്‍ അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശൈലജ നായര്‍. മക്കള്‍: രാജ്കീര്‍ത്തി, ദിവ്യകീര്‍ത്തി. മരുമക്കള്‍: അനുരാജ്, മനു നായര്‍. തിങ്കളാഴ്ച രാവിലെ 11-ന് സാഹിത്യ അക്കാദമി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ശവസംസ്‌കാരം രാമവര്‍മപുരം മൈത്രി ലൈനിലെ ശിവമയം വീട്ടുവളപ്പില്‍ രണ്ടിന് നടക്കും.
Post Your Comments