COVID 19KeralaLatest NewsNews

ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാ​മൂ​ഹി​ക തിന്മക​ള്‍​ക്കെ​തി​രെ നി​ര്‍​ഭ​യം പോ​രാ​ടി​യ ശ്രേ​ഷ്ഠ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​. സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ജ​ന​ങ്ങ​ളു​ടെ മോ​ച​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. മും​ബൈ ചു​വ​ന്ന തെ​രു​വി​ലെ കു​ഞ്ഞു​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ ഇ​തി​നു​ദാ​ഹ​ര​ണ​മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read : ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രധാനമന്ത്രി

പ്ര​ള​യം, ഭൂകമ്പം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​ദ്ദേ​ഹം രാ​ജ്യ​മെമ്പാ​ടും സ​ഞ്ച​രി​ച്ചു. കേ​ര​ളം സു​നാ​മി​യും മ​ഹാ​പ്ര​ള​യ​വും നേ​രി​ട്ട​പ്പോ​ഴും മെ​ത്രാ​പ്പൊ​ലീ​ത്ത സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മ​ത​നി​ര​പേ​ക്ഷ​മാ​യ നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വേ​ര്‍​പാ​ട് സ​ഭ​യ്ക്ക് മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button