ലക്‌നൗ : താന്‍ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ പഠിച്ചത് ബിജെപിയില്‍ നിന്നാണെന്നും അതേ തന്ത്രങ്ങളാണ് താന്‍ തിരിച്ച് പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. 2014ലെയും 17ലെയും തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് യാതൊരു സഖ്യവുമില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ യു.പിയില്‍ തന്നെ അവര്‍ക്ക് രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായും അപ്‌നാ ദളുമായും സഖ്യമുണ്ടായിരുന്നു. പിന്നീട് ജാതിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.പിയിലെ ഉന്നത നേതാക്കളെ അവര്‍ അടര്‍ത്തിമാറ്റുകയും ചെയ്‌തെന്നും അഖിലേഷ് പറയുന്നു.
ലോക്‌സഭയില്‍ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പാര്‍ട്ടി റാലികളില്‍ വിദ്വേഷ പ്രസംഗങ്ങളുമാണ് പ്രധാനമന്ത്രി നടത്താറുള്ളത്. തൊഴിലവസരങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി ലഖ്‌നൗവിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചത് ഖബറിസ്ഥാനെക്കുറിച്ചു ശ്മശാനത്തെക്കുറിച്ചുമാണ്. യു.പിയില്‍ ദീപാവലിയേക്കു നല്‍കുന്നതിനേക്കാള്‍ വൈദ്യുതി നല്‍കുന്നത് റംസാനാണെന്നും മോദി തിരഞ്ഞെടുപ്പില്‍ പറഞ്ഞു.അതാണ് അവരുടെ തെരഞ്ഞെടുപ്പ്.’ അഖിലേഷ് പറയുന്നു.
പിന്നാക്ക ജാതിയില്‍പ്പെട്ട ഒരാളെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒരു പിന്നാക്കക്കാരന് മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് ഒ.ബി.സി വിഭാഗത്തിനിടയില്‍ സന്ദേശം നല്‍കുന്നതായിരുന്നു ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments