കാബൂള്‍: താലിബാനുമായി ചര്‍ച്ച നടത്തുന്ന പാക്കിസ്ഥാന്‍റെ നടപടിക്കെതിരെ അഫ്ഗാനിസ്ഥാന്‍ യുഎന്‍ സുരക്ഷാ സമിതിക്ക് പരാതി നല്‍കി. തങ്കളെ അറിയിക്കാതെ പാക്കിസ്ഥാനും താലിബാനും കൂടിച്ചേരുന്നത് രാജ്യത്തിന് ഭീഷണിയുയര്‍ത്തമെന്നാണ് അഫ്ഗാനിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയോട് പരാതി അറിയിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍റെ പരമാധികാരത്തിനെതിരായ നടപടിയാണിത്. താലിബാനെ ഒദ്യോഗികമായി ക്ഷണിച്ച് ചര്‍ച്ച നടത്തുന്നത് അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. നാളെ ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലെത്തുമെന്ന് താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭയെ സമീപിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാണുമെന്നും താലിബാന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments