ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന് റാങ്കിംഗില്‍ ഒന്നാം നമ്പർ സ്ഥാനത്തിൽ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 922 പോയിന്റുമായാണ് കൊഹ്ലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന് ചേതേശ്വര്‍ പുജാര ടെസ്റ്റ് ബാറ്റ്സ്മാന് റാങ്കിംഗില്‍ മൂന്നാംസ്ഥാനത്താണ്. 881 റാങ്കിംഗ് പോയിന്റുകളാണ് പുജാരയ്ക്കുള്ളത്. അതേസമയം ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിലും (857 പോയിന്റ്) കോഹ്ലിയാണ് ഒന്നാംസ്ഥാനത്ത്. ടെസ്റ്റില്‍ കിവീസ് ക്യാപ്ടന് കേന് വില്യംസണും (897), ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്ടന് രോഹിത് ശര്‍മ്മയും (854) രണ്ടാംസ്ഥാനത്തുണ്ട്.
കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 153 റണ്‍സ് നേടി ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാല്‍ പെരേര 40-ാം സ്ഥാനത്താണ് ഉള്ളത്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് ആസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഒന്നാമതെത്തി. 2006 ല്‍ മക്ഗ്രാത്തിനുശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ആസ്ട്രേലിയന്‍ ബൗളറാണ് കമ്മിന്‍സ്.
Post Your Comments