KeralaLatest News

പുല്‍വാമ അക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നില്ല, പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം-കാനം രാജേന്ദ്രന്‍

കാസര്‍കോട് : പുല്‍വാമയില്‍ ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ രാഷ്ടീയവതകരിക്കില്ലെന്നും പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തെ സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
അഭിപ്രായ സര്‍വെകളെ അസ്ഥാനത്താക്കി എല്‍ഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്നും കാനം കാസര്‍ഗോട്ട് പറഞ്ഞു.

ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ. വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നതാണ് സംരക്ഷണ യാത്രയുടെ മുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയേയും പ്രവര്‍ത്തകരേയും സജ്ജമാക്കുകയാണ് രണ്ട് മേഖലാജാഥകളിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ ഫെബ്രുവരി 14 ന് പൂജപ്പുര മൈതാനിയില്‍ സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്തത്. ഇരു മേഖലയില്‍ നിന്നും വരുന്ന ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്‍ റാലിയോടെ സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button