
ഹൈദരാബാദ്: 3.98 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര് പിടിയില്‍. തെലുങ്കാനയിലെ ഹൈദരാബാദില്‍ വെള്ളിയാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ മുഹമ്മദ് ഗൗസ് എന്ന ബോംബ് ഗൗസ്, റെയ്ബുള്‍ ഷെയ്ഖ് എന്നിവരെയാണ് പിടികൂടിയത്. അന്തര്‍സംസ്ഥാന സംഘമാണ് പിടിയിലായതെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Post Your Comments