കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്. 2016—17, 2017—18 വര്‍ഷങ്ങളില്‍ അനുവദിച്ച 690 വീടുകളില്‍ 644 വീടുകളും (93.33 ശതമാനം) ജില്ലയില്‍ പൂര്‍ത്തീകരിച്ചു. കോട്ടയം (91.51 ശതമാനം), പത്തനംതിട്ട (90.90 ശതമാനം) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.
കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പിഎംഎവൈ (ജി) ക്ക് ഇപ്പോള്‍ 4,00,000 രൂപ അനുവദിക്കുന്നതില്‍ 1,20,000 രൂപ കേന്ദ്രവിഹിതവും 2,80,000 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്.
ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതിയില്‍ വകയിരുത്തി യഥാക്രമം 98,000 രൂപ (35%), 70,000 രൂപ (25%), 1,12,000 രൂപ (40%) നല്‍കുന്നു. നാലുലക്ഷം രൂപ ഗുണഭോക്താവിന് അനുവദിക്കുന്നത് കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജന പ്രവര്‍ത്തനങ്ങളിലൂടെ ഗുണഭോക്താവിന് 90 തൊഴില്‍ ദിനങ്ങളും ഉറപ്പ് വരുത്തിയാണ് ജില്ല മികച്ച നേട്ടം പ്രാപ്തമാക്കിയത്. ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംയോജിച്ച് സൗജന്യ ഗ്യാസ് കണക്ഷന്‍, കക്കൂസ്, വൈദ്യുതി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ ആദ്യമായാണ് പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ ജില്ല പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചതിനു പിന്നാലെയാണിത്.
Post Your Comments