NewsIndia

ദില്ലി ചാലോ പാര്‍ലമെന്റ് മാര്‍ച്ച്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം

 

ഡല്‍ഹി: ദില്ലി യൂണിവേഴ്സിറ്റിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എ ബി വി പി അക്രമം. എസ് എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍, എസ് എഫ് ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ദില്ലി ചാലോ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണത്തിനായി ലഖുലേഖ വിതരണം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ ഇന്നലെ ദില്ലി എ ബി വി പി ക്കാര്‍ അക്രമിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ശേഷം മടങ്ങവേ ആയിരുന്നു വീണ്ടും ഇന്ന് അക്രമം നടത്തിയത്. കാറില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് അക്രമം നടത്തിയത്. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രകടനം കഴിഞ്ഞ് ഡി യു നോര്‍ത്ത് ക്യാമ്പസില്‍ നിന്ന് വിശ്വവിദ്യാലയം മെട്രോ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button