Latest NewsIndia

ജവാന്മാരുടെ മൃതദേഹം തോളിലേറ്റി രാജ്നാഥ് സിങ്

ജമ്മു : കശ്മീരിലെ അവന്തിപോര കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദർശനം നടത്തുന്നു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകീട്ടോടെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. ഗുരുതരമായി പരുക്കേറ്റവരെയും ആധുനിക ചികില്‍സയ്ക്കായി രാജ്യതലസ്ഥാനത്തേയ്ക്ക് കൊണ്ടുവരും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‍വര സൈന്യത്തിന്റെ കനത്ത കാവലിലാണ്. മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍‌ രാജ്യാന്തര അതിര്‍ത്തികളിലും പ്രധാനനഗരങ്ങളിലും സുരക്ഷശക്തമാക്കി.
ഭീകരാക്രമണം നടത്താന്‍ ജയ്ഷെ മുഹമ്മദിന് പ്രാദേശിക പിന്തുണ ലഭിച്ചെന്നാണ് പ്രഥാമികവിവരം. ദേശീയ അന്വേഷണ ഏജന്‍സി, ചാരസംഘടനയായ റോ എന്നിവ ഉള്‍പ്പടെയുള്ള ഏജന്‍സികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button