പുൽവാമ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ഗവർണർ ആരോപിച്ചു.പാകിസ്ഥാനിൽ തീവ്രവാദികൾ ഇന്ത്യയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ആക്രമണം പാകിസ്ഥാന്റെ നിരാശയിൽനിന്നെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം 12 അംഗ എൻഐ എ സംഘം ഉടൻ പുൽവാമയിലെത്തും. തീവ്രവാദികളെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നൽകി.
Post Your Comments