തൃശ്ശൂര്‍ : മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യവിന്റെ മരണത്തിന് ശേഷം പിരിച്ച പണം എന്തു ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ മറവില്‍ കോണ്‍ഗ്രസ് ഫണ്ട് പിരിവാണ് നടത്തുന്നതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെത് നിലവാരമില്ലാത്ത പ്രസംഗമായിപ്പോയെന്നും ഒരു കച്ചവട സംഘമായി സിപിഎം അധപതിച്ചെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ബക്കറ്റ് പിരിവില്‍ കോടികള്‍ നിറയുന്നതിന്റെ രഹസ്യം സിപിഎം വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ ജനമഹാ യാത്രയുടെ വിജയം സി പി എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നത് സുതാര്യവും സത്യസന്ധവുമായാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് സമ്പന്നന്മാര്ക്കൊപ്പമല്ല.-അദ്ദേഹം പറഞ്ഞു.
Post Your Comments