വൈത്തിരി : തന്റെ ചേട്ടന്‍ രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്. അതില്‍ അഭിമാനിക്കുന്നുവെന്നും കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ സഹോദരന്‍ സജീവൻ. വയനാട് ലക്കിടി സ്വദേശിയാണ് മരണപ്പെട്ട സൈനികന്‍ വി വി വസന്തകുമാര്‍. വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സംബന്ധിച്ച് ഔദ്യോദിക സ്ഥിരീകരണം ലഭിച്ചത്.
വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സജീവന്‍. 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വീര്യമൃത്യു വരിക്കുന്നത്. ബറ്റാലിയന്‍ മാറ്റം ലഭിച്ചതിനെ തുടര്‍ന്ന്. അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാര്‍ കഴിഞ്ഞ എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്.
പരേതനായ വാസുദേവന്‍ ആണ് വസന്തകുമാറിന്റെ പിതാവ്. അമ്മ: ശാന്ത. ഭാര്യ: ഷീന. മക്കള്‍: അനാമിക (8) അമ്യത് ദീപ് (5) .കാശ്‌മീരില്‍ എത്തിയ ഉടനെ അമ്മയെയാണ് ആദ്യം വിളിച്ചത്. നല്ള തണുപ്പാണെന്ന് അറിയിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വസന്തകുമാറിന് ഗുരുതരമായി പരിക്കേറ്റ വിവരം സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
Post Your Comments