KeralaLatest NewsNews

സമ്പൂർണ വാക്സിനേഷൻ നടത്തുന്ന ആദ്യത്തെ ടൂറിസം മേഖലയായി വൈത്തിരി

തിരുവനന്തപുരം: സമ്പൂർണ വാക്‌സിനേഷൻ നടത്തുന്ന ആദ്യത്തെ ടൂറിസം മേഖലയായി വൈത്തിരി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ടു പോകാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. ഡെസ്റ്റിനേഷനുകൾ സുരക്ഷിതമാക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരിയെ സമ്പൂർണ വാക്‌സിനേഷൻ പ്രദേശമാക്കി മാറ്റുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

Read Also: കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് മാതൃക, ലോകാരോഗ്യ സംഘടനയ്ക്ക് പുറമെ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ഓസ്ട്രേലിയ

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ആരോഗ്യ വകുപ്പുമായി ചേർന്നാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button