KeralaLatest News

പമ്പയില്‍ വെള്ളമില്ല; കുള്ളാര്‍ ഡാം തുറന്നുവിടും

ശബരിമല: പമ്പാനദിയില്‍ വെള്ളമെത്തിക്കാന്‍ ശബരിഗിരി പദ്ധതിയിലെ കുള്ളാര്‍ ഡാം തുറന്നുവിടും. ഇന്നും നാളെയും തുറന്നുവിടാനാണ് നീക്കം.
25000 ഘനഅടി വീതം വെള്ളം തുറന്നുവിടാന്‍ ജില്ലാകലക്ടര്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദിയില്‍ അയ്യപ്പന്മാര്‍ക്ക് പാദം നനയാനുള്ള വെള്ളമേ ഉള്ളുവെന്നും അതിനാല്‍ 12 മുതല്‍ 17 വരെ 25000 ഘന അടി വീതം വെള്ളം തുറന്നു വിടണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും വെള്ളം തുറന്നുവിട്ടില്ല. കുംഭമാസ പൂജ തുടങ്ങി 3 ദിവസവും നദിയില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതുമൂലം തീര്‍ഥാടകര്‍ കഷ്ടപ്പെട്ടു. ഈ വിവരത്തില്‍ സ്‌പെഷല്‍ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ എം. മനോജ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പിതൃതര്‍പ്പണത്തിനേ ശേഷം സ്‌നാനം നടത്താന്‍ വെള്ളമില്ലാതെ അയ്യപ്പന്മാര്‍ വിഷമിക്കുന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സ്‌പെഷല്‍ കമ്മിഷണര്‍ കലക്ടറെ അറിയിച്ചു. അതിനു ശേഷമാണ് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ഉത്തരവിട്ടത്. ഡാം തുറക്കുന്നതോടെ 3 മുതല്‍ 5 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button