വാഷിങ്ടണ്‍: കൊക്ക കോള കമ്പനിയിലെ ജീവനക്കാരനെതിരെ നടപടി. 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര രഹസ്യം ചൈനീസ് കമ്പനിക്ക് ചോർത്തി നൽകിയ ജീവനക്കാരനെതിരെയാണ് കമ്പനി കുറ്റപത്രം സമർപ്പിച്ചത്. കമ്പനിയിലെ മുന്‍ സീനിയര്‍ എന്‍ജിനീയര്‍ യൂ സിയോറോങ്ങിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കമ്പനി ഉപയോഗിക്കുന്ന ബിപിഎ സാങ്കേതിക വിദ്യയാണ് യൂ സിയാറോങ് ചോര്‍ത്തി നല്‍കിയത്. പാനീയം കുപ്പിയിലാക്കി വില്‍പനയ്ക്കായി എത്തിക്കുന്ന സാങ്കേതിക വിദ്യയില്‍ കൊക്ക കോള കമ്പനിയോടൊപ്പം മറ്റു ചില കമ്പനികള്‍ക്കും ഉപയോഗാവകാശമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിന് സാധാരണയായി ഹാനികരമായ ബിസ്‌ഫെനോല്‍ അടങ്ങിയ പദാര്‍ഥമാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. എന്നാല്‍ കൊക്ക കോള കമ്പനി ബിസ്‌ഫെനോല്‍ വിമുക്തമായ വിദ്യയാണ് പായ്ക്കിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യയാണ് സിയാറോങ് ചോര്‍ത്തി നല്‍കിയത്.
ചോര്‍ത്തലിനു പകരമായി ഉയര്‍ന്ന ഉദ്യോഗവും മികച്ച ഗവേഷകനുള്ള ഉന്നത ബഹുമതിയും സിയോറോങ്ങിന് വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം അറിയിച്ചു
Post Your Comments