Latest NewsKeralaNews

സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി: സബ് ട്രഷറി ജീവനക്കാരന് മർദനമേറ്റു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റ ശ്രമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി. സെക്രട്ടറിയേറ്റ് വളപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവത്തില്‍ സെക്രട്ടറിയേറ്റ് സബ് ട്രഷറി ജീവനക്കാരന്‍ അമലിന് മര്‍ദ്ദനമേറ്റു. സംഭവം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കൈയേറ്റ ശ്രമമുണ്ടായി.

read also: തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാന്‍ അവസരം വേണം, ഇല്ലെങ്കില്‍ മനോനില തെറ്റും: മുസ്ലിംലീഗ് എം പി ഹാരിസ് ബീരാന്‍

കാന്റീനില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ട്രഷറിയില്‍ കയറി ഒരു സംഘം ജീവനക്കാര്‍ അമലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘര്‍ഷം ചിത്രീകരിക്കുന്നതിനിടയിൽ ജീവനക്കാരുടെ തര്‍ക്കം ചിത്രീകരിച്ചാല്‍ കാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിമുഴക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടാവുകയും ചെയ്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button