മുംബൈ : ഓസ്‌ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്‌ലിയും, വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയും ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്, ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പുറത്തായ കെ എല്‍ രാഹുൽ എന്നിവരെ ഏകദിന, ടി20 ടീമുകളില്‍ ഉൾപ്പെടുത്തി. ഏകദിന ടീമില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി. പേസ് ബൗളര്‍ ഖലീല്‍ അഹമ്മദും മുഹമ്മദ് സിറാജും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയില്ല. ദിനേശ് കാര്‍ത്തിക്കിനെ ടി20 ടീമില്‍ നിലനിര്‍ത്തി
ടി20 പരമ്പരക്കുള്ള ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍ മകരന്ദ് മാര്‍ക്കണ്ഡെ.
ഏകദിനങ്ങള്‍ക്കുള്ള ടീം
ആദ്യത്തെ രണ്ടു മത്സരം : വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു,കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, സിദ്ധാര്‍ഥ് കൗള്‍, ഋഷഭ് പന്ത്.
അവസാന മൂന്നു മത്സരം : വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു,കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുാര്‍, ഋഷഭ് പന്ത്.
Post Your Comments