പ്രണയം നദി ഒഴുകുന്നതു പോലെയാണ്. ശാന്തമായി ഒരുമയോടെ താളത്തില്‍ അങ്ങനെ ഒഴുകും. പ്രണയത്തിനായി ഒരു പ്രത്യേക ദിവസം. അതാണ് ഫെബ്രുവരി 14… ലോകത്ത് എല്ലാവരും ഈ ദിവസം വാലന്റൈന്‍സ് ഡേയായി ആഘോഷിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും പ്രണയം പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള പ്രത്യേക ദിവസം. മലയാളിയുടെ മനസ്സില്‍ പ്രണയത്തിന്റെ നിറവസന്തം വിരിയിച്ചവയാണ് ആല്‍ബങ്ങള്‍.
ഹിറ്റ് ആല്‍ബങ്ങളായ ഓര്‍മ്മയ്ക്കായി, നിനക്കായ്, ആദ്യമായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും. തുടങ്ങിയ ആല്‍ബങ്ങള്‍ ആരും മറന്നുകാണില്ല. ഈ ആല്‍ബങ്ങളുടെ എഴുത്തുകാരനായ ഈസ്റ്റ് കോസ്റ്റ് വിജയനെയും. ഒരുകാലത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ മനസ്സില്‍ നിറഞ്ഞുനിന്ന ഈ പ്രണയ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചത് പ്രണയത്തിന്റെ വേറിട്ട ആശയങ്ങളാണ്.
മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്റെ പുതുവസന്തം തീര്‍ത്ത ആല്‍ബങ്ങളാണിത്. മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ വിജയം നേടിയ ഹിറ്റ് ആല്‍ബങ്ങള്‍. പ്രേക്ഷകര്‍ നെഞ്ചോട് പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തെയും ജനി മൃതികള്‍ക്കപ്പുറമുള്ള ആത്മബന്ധങ്ങളെയും കുറിച്ച് പാടിയ എക്കാലത്തെയും ഹിറ്റായി മാറിയ മലയാളിയെ പ്രണയത്തിന്റെ ഓര്‍മ്മക്കൂട്ടില്‍ തളച്ചിടുന്ന ഗാനങ്ങള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കുന്നതല്ല.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആല്‍ബമായ ‘എന്നെന്നും’ വളരെപ്പെട്ടന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ആല്‍ബം പിന്നീട് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. രാധികയും റിയാസും അഭിനയിച്ച ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെല്ലാം എന്ന പാട്ട് വിജയന്റെ ഹിറ്റ് ലിസ്റ്റുകളില്‍ പ്രത്യേക സ്ഥാനം നേടിയവയാണ്. ഒരുകാലത്ത് ഏവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നതും ഈ പാട്ടായിരുന്നു. പുതിയ ലോകത്തില്‍ പുതിയ പാട്ടുകള്‍ വന്നപ്പോഴും മിക്കവര്‍ക്കും പ്രിയപ്പെട്ടത് ഈ പാട്ട് തന്നെയാണ്. വിജയന്റെ വരികളില്‍ ബാലഭാസ്‌കറിന്റെ മാന്ത്രിക സംഗീതത്തില്‍ യേശുദാസ് പാടിയപ്പോള്‍ എക്കാലത്തേയും പ്രണയ ഹിറ്റുകളില്‍ ഒന്നായി ഈ പാട്ട് മാറി.
https://www.youtube.com/watch?v=_oF-O9XYBnQ&list=PLRCKbccgSWAZa6lFTo_gCyE_fwI7KMyfX
അദ്ദേഹത്തിന്റെ ആദ്യ സിനിമയായ നോവല്‍ പ്രണയത്തിന് പുതിയ തലങ്ങള്‍ ഉണ്ടെന്ന് തെളിയിച്ച ചിത്രമായിരുന്നു. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നതുപോലെ പ്രണയം ദിവ്യമാണെന്ന് തെളിയിക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ നമ്മളില്‍ ആഴ്ന്നിറങ്ങുന്ന തര്ത്തിലുള്ളവയായിരുന്നു. പ്രണയവും വിരഹവും ഒരുപോലെ വരികളില്‍ പ്രതിഫലിച്ചപ്പോള്‍ ദുഃഖിച്ചതും സന്തോഷിച്ചതും പ്രേഷകരാണ്.
മനസിനെയും ശരീരത്തെയും ഒന്നാക്കുന്ന പ്രണയം ഒടുവില്‍ പിരിയേണ്ടി വരുന്നതുമായ ഒരുപാട് ആത്മാര്‍ത്ഥ പ്രണയം മലയാളികളില്‍ അനുഭവവേദ്യമാക്കിയ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രണയത്തിന്റേയും വിരഹത്തിന്റേയും വേദന മനോഹരമായി ആവിഷ്‌കരിച്ച ‘അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുര സ്പര്‍ശം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
Post Your Comments