Latest NewsInternational

ഫുജൈറയില്‍  അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി

ഫുജൈറ:  ഫുജൈറ തീരത്ത് അപൂര്‍വ്വയിനം ഡോള്‍ഫിനുകളെ കണ്ടെത്തി. തീരത്തുനിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായാണ് ഡോള്‍ഫിനുകളെ കണ്ടെത്തിയത്. കൊലയാളി തിമിംഗിലത്തോട് സാദൃശ്യമുള്ള ഇത്തരം ഡോള്‍ഫിനുകളെ കഴിഞ്ഞ 24 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫുജൈറതീരത്ത് കാണുന്നത്.

കൊലയാളി തിമിംഗിലത്തിന്റെ അതേ ആകൃതിയായതിനാല്‍ ഒറ്റനോട്ടത്തില്‍ ഈ ഡോള്‍ഫിനുകള്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതുകൊണ്ട് ഇവയെ ‘ഫാള്‍സ് കില്ലര്‍ വെയില്‍സ്’ എന്നാണ് വിളിക്കാറ്. എക്‌സ്. ആര്‍ ഡൈവ് സെന്റര്‍, റാസ് മുസന്ദം ഡൈവേഴ്സ് എന്നിവിടങ്ങളില്‍നിന്നുള്ള ഡൈവര്‍മാരും ഫുജൈറ തിമിംഗില-ഡോള്‍ഫിന്‍ ഗവേഷണപദ്ധതിയിലെ ഒരംഗവുമാണ് അപൂര്‍വ ഡോള്‍ഫിനുകളുടെ ചിത്രം പകര്‍ത്തിയത്. ഡോള്‍ഫിനുകളിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ് ഇവ. പൊതുവെ ആഴക്കടലിലാണ് ഇവയ്ക്ക് ആറുമീറ്റര്‍ വരെ നീളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button