Latest NewsKerala

ഷുക്കുര്‍ വധക്കേസ് : സിബിഐ കുറ്റപത്രത്തിലെ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം:  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജയരാജനേയും ടി വി രാജേഷിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുക്കൂര്‍ വധകേസിലെ കുറ്റപത്രത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി രണ്ടാഴ്ച മുമ്ബാണ് സിബിഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി വി രാജേഷ് എംഎല്‍എക്കെതിരെ ഗൂഡാലോചനക്കും കേസെടുത്തിട്ടുണ്ട്. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

2016 ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button