KeralaNews

കയര്‍ ഉല്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് വൈക്കം

 

വൈക്കം: പ്രാദേശികമായി പച്ചത്തൊണ്ടുസംഭരിച്ച് ഡീഫൈബറിങ് യൂണിറ്റിന്റെ സഹായത്തോടെ ചകിരി ഉല്‍പാദിപ്പിച്ചതോടെ വൈക്കത്തെ കയര്‍ മേഖലയില്‍ ഉണര്‍വ്. വൈക്കത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട 43 കയര്‍ സഹകരണ സംഘങ്ങളില്‍ 36 ലും പ്രാദേശികമായി തൊണ്ടുസംഭരണമാരംഭിച്ചതോടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചകിരി എത്തിച്ചാണ് കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളും സ്വകാര്യ കയര്‍ ഉല്‍പാദന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വന്നത്.

30 കിലോഗ്രാം വരുന്ന ഒരു കെട്ട് ചകിരിക്ക് 900 രൂപ വരെ വില വന്നിരുന്നത് പ്രാദേശികമായി ചകിരി ഉല്‍പ്പാദിപ്പിച്ചതോടെ ഒരു കെട്ടിനു 600 രൂപയോളമായി കുറഞ്ഞു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നും വൈക്കത്തെയും സമീപത്തേയും നാളികേര കര്‍ഷകരില്‍ നിന്നുമാണ് വൈക്കത്തെ കയര്‍ സംഘങ്ങള്‍ പച്ചത്തൊണ്ട് സംഭരിക്കുന്നത്. വീടുകളിലും മറ്റും ഉപേക്ഷിക്കുന്ന പച്ച തൊണ്ടുകള്‍ പൂര്‍ണമായി സംഭരിക്കാനായാല്‍ ചകിരിക്ക് ഇതിലുംവില കുറയും. സഹകരണ സംഘങ്ങളില്‍ പച്ചത്തൊണ്ട് തല്ലി ചകിരിയാക്കുന്നതിന് ഡീഫൈബിറിങ് യൂണിറ്റ് ആരംഭിച്ചതോടെയാണ് ഈ പരമ്പരാഗത വ്യവസായം തളര്‍ച്ചയില്‍ നിന്ന് കരകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button