പാലക്കാട്: കയര്‍ വികസന വകുപ്പ് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികളെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
കയര്‍ ഭൂവസ്ത്രം ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍ ക്ലാസ് എടുത്തു. കയര്‍ വസ്ത്രങ്ങളുടെ ഉപഭോഗവും സാധ്യതയും പ്രചരിപ്പിക്കുകയും സ്ഥിരതയുള്ളതും പുന:സ്ഥാപനശേഷിയുള്ളതുമായ സ്രോതസുകളെ ഭൂസാങ്കേതിക സാഹചര്യങ്ങളില്‍ വികസിപ്പിക്കുകയുമാണ് ശില്‍പശാലയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര അധ്യക്ഷയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, അകത്തേത്തറ പഞ്ചായയത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, മലമ്പുഴ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ. നാരായണന്‍കുട്ടി, കയര്‍ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ പി.എ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments