കൊല്‍ക്കത്ത : ഏറെ കോളിളക്കം സൃഷ്ടിച്ച ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യല്‍ സിബിഐ പൂര്‍ത്തിയാക്കി. ഷില്ലോങില്‍ വെച്ചായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യല്‍. നാലു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം രാജീവ് കുമാര്‍ കൊല്‍ക്കത്തിയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഏകദേശം 36 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നടന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ രേഖകള്‍ ഉന്നത രാഷ്ട്രീയക്കാരെ സംരക്ഷിക്കാന്‍ നശിപ്പിച്ചുവെന്നതാണ് ഇദ്ദേഹത്തിന് നേര്‍ക്കുള്ള ആരോപണം. തൃണമൂല്‍ നേതാക്കള്‍ പ്രതികളായിട്ടുള്ള കേസില്‍ മമതാ ബാനര്‍ജിയുടെ കടുത്ത എതിര്‍പ്പുകള്‍ക്കൊടുവില്‍ കോടതി ഉത്തരവിലൂടെയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് സാധിച്ചത്. ഒരു ഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യക്ഷ ഏറ്റുമുട്ടലായും സംഭവം മാറി.
Post Your Comments