ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി. ധനകാര്യ സേവന സെക്രട്ടറിയായിരുന്ന അദ്ദേഹം ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.നരേന്ദ്ര മോദിയുടെ സാമ്പത്തിക പദ്ധതികളെ മുന്നോട്ട് നയിക്കുന്നതില്‍ രാജീവ് കുമാര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രധാന പദ്ധതികളായ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന , മുദ്ര വായ്പ പദ്ധതി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലായിരിക്കും പ്രധാനമായി ഊന്നല്‍ നല്‍കുക. സാമ്പത്തിക കാര്യങ്ങള്‍, വരുമാനം, ചിലവ്, ധനകാര്യ സേവനങ്ങള്‍, നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് എന്നീ അഞ്ച് വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ധനകാര്യ സെക്രട്ടറി.
സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ ഒഴിവിലേക്കാണ് നിയമനം. ഊര്‍ജമന്ത്രാലയത്തിലേക്ക് മാറ്റിയതിനു പിന്നാലെ ഗാര്‍ഗ് സ്വയം വിരമിക്കലിനു അപേക്ഷ നല്‍കിയിരുന്നു.
Post Your Comments