ന്യൂഡല്‍ഹി: കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷമര്‍ രാജീവ് കുമാറിനെ ഒരാഴ്ചത്തേയ്ക്ക് അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. നിയമനടപടി സ്വീകരിക്കാന്‍ രാജീവിന് കോടതി സാവകാശം നല്‍കി. കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് സുപ്രീം കോടതി രാജീവ് കുമാറിന് നല്‍കിയിട്ടുള്ളത്.
ശാരദ ചിട്ടി തട്ടിപ്പു കേസില്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് സിബിഐ രാജീവ് കുമാറിനെ തിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജീവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാജീവിനെ കസ്റ്റഡിയിലെടുക്കാമെന്നും ചോദ്യം ചെയ്യാമെന്നും ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ നടപടിയുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി പറഞ്ഞു. ഈ ഉത്തരവിലാണ് രാജീവ് കുമാറിന് കോടതി നിയമ നടപടി സ്വീകരിക്കാന്‍ല ഒരാഴ്ചത്തെ സാവകാശം അനുവദിച്ചത്.
അതേസമയം തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാമെന്ന് നിര്‍ദ്ദേശിച്ച സുപ്രീം കോടതി വിധി രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ് മമതാ ബാനര്‍ജിക്ക്.
Post Your Comments