ന്യൂഡല്‍ഹി : 2019 ല്‍ ബോളിവുഡ് ഏറ്റവും കൂടുതല്‍ ആകാഷപൂര്‍വം കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം പി എം നരേന്ദ്ര മോദിയില്‍ അമിത് ഷായായി വേഷമിടുന്നത് പ്രശസ്ഥ ബോളിവുഡ് നടന്‍ മനോജ് ജോഷി. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയുടെ വേഷം ചെയ്യുന്നതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു,
എന്നാല്‍ ചിത്രത്തിന്റെ ബാക്കി താരങ്ങളുടെ വിവരങ്ങള്‍ അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന്റെ വേഷത്തിലെത്തുന്നത് പ്രശസ്ഥ ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ടാണ്. അമിത് ഷായുടെ വേഷം ചെയ്യാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മനോജ് ജോഷി പറയുന്നു. സന്ദീപ് സിങ് എന്നെ വിളിച്ച് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ഉടന് തന്നെ തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല കഥാപാത്രമായി ഇത് മാറും-മനോജ് ജോഷി പറഞ്ഞു.
Post Your Comments