മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ആയോധനകല പഠിപ്പിക്കുന്ന ആള്‍ക്കെതിരെ കുട്ടികളെ മര്‍ദിച്ചതിനു കേസെടുത്തു. ഫെബ്രുവരി 8 നായിരുന്നു സംഭവം.
വില്ലി കിഡ്സ് ഹൈ സ്‌കൂളിന്റെ ടെറസില്‍ 7 അംഗ വിദ്യാര്‍ത്ഥികളാണ് കരാട്ടെ പഠിക്കുവാനായി ഉണ്ടായിരുന്നത്. ഇതിനിടെ ശിക്ഷയായി 200 സിറ്റപ്പുകള്‍ എടുക്കാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടു. ശിക്ഷാനടപടിക്കിടെ ഒരു കുട്ടി അവശനാവുകയും തളര്‍ന്നുവീഴുകയും ചെയ്തു. പിന്നീട് കുട്ടി കടുത്ത പനി ബാധിതനായപ്പോള്‍ കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതിപ്പെട്ടത്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്നാണ് ട്യൂലിന്‍ജ് ഇന്‍സ്‌പെക്ടര്‍ ഡാനിയേല്‍ ബെന്‍ അറിയിച്ചത്. ജുവനൈല്‍ ജസ്റ്റിസ്ആക്ട് 2015 ന്റെ 75 ആം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments