ആര്‍ക്കെങ്കിലും ലോട്ടറി അടിച്ചെന്നറിഞ്ഞാല്‍ പിന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവാഹമാണ്. എവിടെന്നില്ലാതെ കൂറെ ആളുകള്‍ അവര്‍ക്ക് ചുറ്റും കൂടും. അതുവരെയും ഒന്ന് തിരിഞ്ഞ് നോക്കാത്തവര്‍ പോലും ആ കൂട്ടത്തിലുണ്ടാകും. ഈ വസ്തുത ഒമ്പത് കോടി രൂപയുടെ ലോട്ടറി അടിച്ച കാംബെല്‍ എന്ന ജമൈക്കക്കാരനും അറിയാം.
ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസമാണ് ഇയാള്‍ കാത്തിരുന്നത്. ഒടുവില്‍ സമ്മാനത്തുക വാങ്ങാന്‍ ഇയാളെത്തിയതാകട്ടെ മുഖം മൂടി ധരിച്ചും. എ കാംബെല്‍ എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
സമ്മാനത്തുക കിട്ടിയ വിവരം ബന്ധുക്കള്‍ അറിഞ്ഞാല്‍ തന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു സാഹസം കാട്ടിയതെന്ന് കാംബെല്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ഭാഗ്യവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചിരിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ മുമ്ബും ആളുകള്‍ വന്നിട്ടുണ്ടെന്നും, ജൂണില്‍ ഒരു യുവതി ലോട്ടറി തുക കൈപ്പറ്റാനെത്തിയത് ഇമോജിയുള്ള മുഖം മൂടി ധരിച്ചാണെന്നും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംമ്ബറിലാണ് കാംബെലിന് സൂപ്പര്‍ ലോട്ടറിയുടെ ഓന്നാം സമ്മാനം അടിച്ചത്. ടിവിയിലൂടെ തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ പോയി സന്തോഷം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ഒരു വീട് വയ്ക്കണം, ആരുടെയും മുന്നിലും കൈ നീട്ടാതെ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം എന്നാണ് ഇപ്പോള്‍ കാംബെലിന്റെ ആഗ്രഹം.
Post Your Comments