Latest NewsNewsInternational

മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത, ഏറ്റവും ശക്തിയേറിയ ബെറില്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍

ജമൈക്ക: ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറില്‍ ചുഴലിക്കാറ്റില്‍ കരീബിയന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ ഏറ്റവും ഉയര്‍ന്ന് വിഭാഗമായ കാറ്റഗറി-5ലാണ് ബെറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Read Also: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണം: ആവശ്യം മുന്നോട്ടുവച്ച് കേരളാ പൊലീസ് അസോസിയേഷൻ

യൂണിയന്‍ ഐലന്‍ഡില്‍ വീശിയടിച്ച ബെറില്‍ ദ്വീപിനെയൊന്നാകെ ശിഥിലമാക്കി. സെന്റ് വിന്‍സെന്റിനും ഗ്രനേഡൈന്‍സിനും സമീപം സ്ഥിതി ചെയ്യുന്ന ദ്വീപിലെ മിക്ക കെട്ടിടങ്ങളും തകര്‍ന്നു. ചിലത് നിലം പൊത്താറായി നില്‍ക്കുന്നു. ഭീതി വീശിയിച്ച ഇരുണ്ട രാത്രിയെ നേരിട്ടതിന്റെ ഞെട്ടലിലാണ് ജനങ്ങള്‍.

മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേ?ഗതയിലാണ് കാറ്റ് വീശുന്നത്. ഗ്രെനഡയിലെ കാരിയാകു, പെറ്റൈറ്റ് മാര്‍ട്ടിനിക് ദ്വീപുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബെറില്‍ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക് അടുക്കുന്നുവെന്നാണ് യുഎസ് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പറയുന്നത്.

2017-ല്‍ വീശിയടിച്ച മരിയ ചുഴലിക്കാറ്റാണ് ഇതിന് മുന്‍പ് മേഖലയെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ്. ഡൊമിനിക്ക, പ്യൂര്‍ട്ടോ റിക്കോ, യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്സ്, കരീബിയയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് മരിയ ചുഴലിക്കാറ്റ് അന്ന് നാശം വിതച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button