തിരുവനന്തപുരം. ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. ഇയാള്‍ ശബരിമല ദര്‍ശനത്തിന് എത്തി മടങ്ങുമ്പോള്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്ത് നിന്നും എടുത്ത ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. ഇന്ന് 2.45 ഓടെ ലോട്ടറി ഡയറക്ടറേറ്റിലെത്തി ലോട്ടറി കൈമാറി. പോണ്ടിച്ചേരി സ്വദേശിയായ അഭിലാഷിനാണ് (33) 20 കോടി ബമ്പർ അടിച്ചത്. അദ്ദേഹം ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തി. മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തെരുതെന്ന് അഭ്യര്‍ഥിച്ചതായി ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു.
അതേസമയം ഓണം ബംപര്‍ ലഭിച്ച തിരുവനന്തപുരം സ്വദേശിയുടെ വീട്ടില്‍ സഹായം അഭ്യര്‍ഥിച്ചു വന്നവരുടെ തിരക്ക് മൂലം വീട് മാറേണ്ടി വന്നിരുന്നു. അതിന് ശേഷം ബംപര്‍ സമ്മാനങ്ങള്‍ അടിക്കുന്നവര്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്താറില്ല. ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിയാണ്. സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുക 12.60 കോടിയും. മുപ്പത് ശതമാനം നികുതി ഈടാക്കിയ ശേഷമായിരിക്കും സമ്മാന തുക ലഭിക്കുക. ഉയര്‍ന്ന സമ്മാനങ്ങള്‍ നേടുന്നവര്‍ കേന്ദ്രസര്‍ക്കാരിനും നികുതി നല്‍കണം. രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും
Post Your Comments