മുംബൈ: ഐപിഎല്‍ തീയതി പ്രഖ്യാപനം നീളുമെന്ന് സൂചന. പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാര്‍ച്ചിലായിരിക്കും ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കൂവെന്നു ബിസിസിഐ ഉന്നതന് സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്‍ മത്സരത്തിനായുള്ള തീയതി പ്രഖ്യാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. കേന്ദ്ര തെഞ്ഞെടുപ്പ് കമ്മീഷന് പൊതു തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിന് മുൻപായി അത് സാധിക്കില്ല. തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റാണ്. അതിനാൽ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ ഐപിഎല്‍ നടത്താനാണ് ശ്രമിക്കുക. തെരഞ്ഞെടുപ്പില്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് തങ്ങള്‍ക്കറിയാം. അതിനാണ് പ്രാഥമിക പരിഗണനയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കുറി മത്സരങ്ങള്‍ പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments