ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാര്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു. ചൊവ്വാഴ്ച ചാക്‌സു പട്ടണത്തില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. ദൗസയില്‍ ആഗ്ര-ജയ്പുര്‍-ബിക്കാനീര്‍ ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. മൂന്നു ട്രെയിനുകളും റദ്ദാക്കി. രണ്ടെണ്ണം വഴിതിരിച്ചുവിട്ടു.
അതേസമയം, അഞ്ചു ശതമാനം സംവരണത്തിനായുള്ള ഗുജ്ജര്‍ വിഭാഗത്തിന്റെ ആവശ്യത്തിന്മേല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമസഭയില്‍ ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായും പാര്‍ട്ടി നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് തൊഴില്‍, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ നേതാവ് കിരോരി സിംഗ് ബെയിന്‍സ്ല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
Post Your Comments