തൃശൂർ: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഫുട്‌ബാള്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇതുസംബന്ധിച്ച് സ്ഥാപന മേധാവികള്‍ക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ ഓഫീസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
249 കായിക താരങ്ങള്‍ക്ക് പി എസ് സി വഴി നിയമനം നടത്താനും പിഎസ്‌സി യില്‍ ഒരു ശതമാനം റിസര്‍വേഷന്‍ കായികതാരങ്ങള്‍ക്കായി മാറ്റി വയ്‌ക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. 7-12 വയസ്സ് വരെയുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കുമെന്നും ഫുട്‌ബോള്‍ എന്ന കായിക വിനോദത്തെ ജനകീയ മാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ വനിത ഫുട്‌ബോള്‍ ടീമുകളെ സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments