ഇ.സി.എച്ച്.എസ്(എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം) പോളിക്ലിനിക്കുകളില്‍ അവസരം. ഓഫീസര്‍ ഇന്‍ ചാര്‍ജ്, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ഓഫീസര്‍, ഡെന്റല്‍ ഹൈജീനിസ്റ്റ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപ്പിസ്റ്റ്,ഫാര്‍മസിസ്റ്റ്,നഴ്സിങ് അസിസ്റ്റന്റ് (വിമുക്തഭടര്‍ മാത്രം),ലബോറട്ടറി അസിസ്റ്റന്റ്,ലബോറട്ടറി ടെക്നീഷ്യന്,ഡ്രൈവര്‍, പ്യൂണ്‍ (വിമുക്തഭടര്മാത്രം), സഫായിവാല,ചൗക്കിദാര്‍ (വിമുക്തഭടര്മാത്രം),ഐ.ടി. നെറ്റ്വര്‍ക്ക് ടെക്നീഷ്യന്,ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (വിമുക്തഭടര്‍ മാത്രം), ക്ലാര്‍ക്ക് (വിമുക്തഭടര്‍ മാത്രം) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ഹെഡ്ക്വാട്ടറിന് കീഴില്‍ കൊല്ലം, പത്തനംതിട്ട, കിളിമാനൂര്‍, കൊട്ടാരക്കര, ചങ്ങനാശ്ശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗര്‍കോവില്‍, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലായി ആകെ 106 ഒഴിവുകളുണ്ട്. ഏതാനും തസ്തികകള്‍ വിമുക്തഭടര്‍ക്ക് മാത്രം. 11/12 മാസത്തേക്കുള്ള കരാര്‍ നിയമനമാണ്.
താൽപ്പര്യമുള്ളവർ അപേക്ഷാഫോം മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് അപേക്ഷയ്ക്കൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം Station Headquarters, (ECHS), Pangod, Thirunala PO, Trivandrum – 06 എന്ന വിലാസത്തിൽ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക :
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 27
Post Your Comments