തിരുവനന്തപുരം•2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് 14 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-എ.ഇസഡ് റിസര്‍ച്ച് പാര്‍ട്നേഴ്സ് സര്‍വേ. എല്‍.ഡി.എഫ് 3 മുതല്‍ 5 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു.
യു.ഡി.എഫിന് 44% വോട്ടുവിഹിതം ലഭിക്കുമെന്നും സര്‍വേ കണ്ടെത്തുന്നു. എല്‍.ഡി.എഫിന് 30% വോട്ടുകളും എന്‍.ഡി.എയ്ക്ക് 18% വോട്ടുകളും ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
ശബരിമല സ്ത്രീപ്രവേശനം വളരെ പ്രധാനമാണെന്ന് 51 ശതമാനം പേര്‍ കരുതുന്നു. പ്രധാനമെന്ന് 31 ശതമാനം പേര്‍ കരുതുന്നു. അത്ര പ്രധാനമല്ലെന്ന് 10 ശതമാനം പേരും അറിയില്ലെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
ജാതി തിരിച്ചുള്ള കണക്കുകളില്‍ 75 ശതമാനം ഈഴവരും ശബരിമല സ്ത്രീപ്രവേശനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രയപ്പെടുന്നു. നായര്‍ 63%, ധീരവ 75%, എസ്.ടി 44%, എസ്.ടി 62%, ബ്രാഹ്മണര്‍ 48%, മുസ്ലിം 32%, ക്രിസ്ത്യന്‍ 49% മറ്റുള്ളവര്‍ 65% എന്നിങ്ങനെയാണ് മറ്റുള്ള സമുദായങ്ങളുടെ കണക്ക്. ആകെ 54% പേരാണ് ഈ നിലപാട് സ്വീകരിച്ചത്.
ആചാരം സംരക്ഷിക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 66% പേര്‍ അഭിപ്രായപ്പെടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നു 15 % പേര്‍ അഭിപ്രായപ്പെടുമ്പോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് 14% പേരും അറിയില്ലെന്ന് 5% പേരും അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ളത് എന്‍.ഡി.എയ്ക്കാണ് . 41% ശതമാനം പേര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു. 25% വീതം പേര്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അനുകൂലമായി അഭിപ്രായപ്പെടുന്നു. 9% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെടുന്നു.
ശബരിമല വിഷയത്തില്‍ വളരെ നല്ലതെന്ന് 12% പേര്‍ അഭിപ്രായപ്പെടുന്നു. 32% പേര്‍ നല്ലതെന്നും അഭിപ്രായപ്പെടുന്നു. 28 % പേര്‍ മോശമെന്നും 14 % പേര്‍ വളരെ മോശമെന്നും 14 % പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.
അതേസമയം, യു.ഡി.എഫ് നിലപാട് വളരെ നല്ലതെന്ന് 17% പേരും നല്ലതെന്ന് 26% പേരും അഭിപ്രായപ്പെട്ടു. 24% പേര്‍ മോശമെന്നും 10 % പേര്‍ വളരെ മോശമെന്നും 23% പേര്‍ പറയാനാവില്ലെന്നും അഭിപ്രായപ്പെടുന്നു.
ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് നിലപാട് വളരെ മോശമെന്ന് 30% പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് 23% പേരും നല്ലതെന്ന് 23% പേരും വളരെ നല്ലതെന്ന് 14% പേരും അറിയില്ലെന്ന് 10% പേരും അഭിപ്രായപ്പെടുന്നു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തെറ്റാണെന്ന് 54% പേര്‍ അഭിപ്രായപ്പെട്ടു. 21% പേര്‍ ശരിയെന്നും 25% പേര്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ നേട്ടം ആര്‍ക്കെന്ന ചോദ്യത്തിന് 32% പേര്‍ യു.ഡി.എഫിനെന്ന് അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിനെന്ന് 26% പേരും എന്‍.ഡി.എയ്ക്കെന്ന് 21% പേരും അഭിപ്രായപ്പെടുന്നു.
ജനപ്രീതിയുള്ള നേതാവ് ഉമ്മന്‍ചാണ്ടിയെന്ന്‍ സര്‍വേ പറയുന്നു. 24 ശതമാനം പേരുടെ പിന്തുണയാണ് ചാണ്ടിക്കുള്ളത്. രണ്ടാം സ്ഥാനത്ത് 21 ശതമാനം പേരുടെ പിന്തുണയുള്ള വി.എസ് അച്യുതാനന്ദനാണ്. 18 ശതമാനം പേരുടെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നാം സ്ഥാനത്ത്. രമേശ് ചെന്നിത്തല (8%), കെ.സുരേന്ദ്രന്‍ (6%), പി.എസ് ശ്രീധരന്‍ പിള്ള (5%) ശോഭ സുരേന്ദ്രന്‍ (1%) എന്നിങ്ങനെയാണ് മറ്റു നേതാക്കളുടെ ജനപിന്തുണ.
Post Your Comments