തിരുവനന്തപുരം: സിമന്റ് വില കുത്തനെ വര്‍ധിപ്പിച്ചിട്ടും തൊഴിലാളികളുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ധന നടപ്പാക്കാതെ കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒത്തുകളി. ഒരു മാസത്തിനിടെ സിമന്റ് വില കുത്തനെ കൂട്ടിയിട്ടും തൊഴിലാളികള്‍ക്ക് നല്‍കുന്നത് തുച്ഛമായ കൂലിമാത്രം. അടുത്ത നാലുവര്‍ഷത്തേക്ക് (രണ്ട് ഘട്ടമായി) അയ്യായിരം രൂപ മാത്രമാണ് തൊഴിലാളികളുടെ കൂലിവര്‍ധന നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്രതൊഴില്‍ കമീഷണര്‍, സിമന്റ് ഉല്‍പ്പാദകരുടെ അസോസിയേഷന്‍ (സിഎംഎ), സിമന്റ് നിര്‍മാണ തൊഴിലാളികളുടെ അഖിലേന്ത്യാ സംഘടനകള്‍ എന്നിവ ചേര്‍ന്ന വേജ്‌ബോഡ് ആണ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വേജ്‌ബോര്‍ഡ് യോഗം ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചര്‍ച്ച ഈ വര്‍ഷം ജനുവരി 21ന് ആണ് ഒരു തീരുമാനത്തില്‍ എത്തിയത്. 2018 ഏപ്രില്‍ മുതല്‍ 2020 ഏപ്രില്‍വരെ 2500 രൂപ, 2020 ഏപ്രില്‍ മുതല്‍ 2022 ഏപ്രില്‍വരെ 2500 രൂപ എന്നിങ്ങനെയാണ് വര്‍ധന.
Post Your Comments