KozhikodeNattuvarthaLatest NewsKeralaNews

തേങ്ങയിടുന്നതിനിടെ തലയിൽ വീണു : തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സെത്തി

വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തെങ്ങിൽ കുടുങ്ങിയത്

കോഴിക്കോട്: മുക്കം കൊടിയത്തൂർ ചെറുവാടികടവിൽ തെങ്ങിൽ നിന്നും വീണ തെങ്ങ് കയറ്റ തൊഴിലാളിയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്. വീരാൻകുട്ടി എന്ന തൊഴിലാളിയാണ് തെങ്ങിൽ കുടുങ്ങിയത്.

തേങ്ങ വലിക്കുമ്പോൾ തെങ്ങിൻ്റെ മുകളിൽ നിന്നും തേങ്ങ തലയിൽ വീണു. തുടർന്ന്, വീരാൻകുട്ടി തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് കയറുകൊണ്ട് കെട്ടിവെക്കുകയായിരുന്നു.

Read Also : നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാതിരിക്കാൻ അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്

തുടർന്ന്, മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തുകയും വീരാൻകുട്ടിയെ താഴെ ഇറക്കുകയും ചെയ്തു. അസിസ്റ്റൻറ് ഓഫീസർ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ എന്നിവർ ലാഡർ സഹായത്തോടുകൂടി തെങ്ങിൽ കയറുകയും 40 അടി ഉയരത്തിലുള്ള തെങ്ങിൽ നിന്നും നെറ്റിന്റെ സഹായത്തോടുകൂടി വീരാൻകുട്ടിയെ താഴെയിറക്കുകയായിരുന്നു. തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ, രജീഷ്, സനീഷ് പി, ചെറിയാൻ, ഷിംജു,വിജയകുമാർ, ജമാൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button