പത്തനംതിട്ട : രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ് ഷോകളിലെ ജനപങ്കാളിത്തം വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്കെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി. പത്തനംതിട്ട ജില്ലയില്‍ കേരളയാത്രയ്ക്ക് ലഭിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ലെ ലോകസ്ഭ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ പ്രിയങ്കാ യുഗത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ കലാപഭരിതമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കും പിടിപ്പുകേടിനും എതിരായി വിശ്വാസിസമൂഹം പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രതികരിക്കും, ദേവികുളത്ത് സിപിഎം എംഎല്‍എ സബ്്കളക്ടറെ അപമാനിച്ച സംഭവം ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിന് എതിരായി ഇന്ത്യയില്‍ ആരെ രൂപപ്പെടുന്ന പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണ്ണായക പങ്കുള്ള മതേതര ജനാധിപത്യ മഹാസഖ്യം മികച്ച വിജയം നേടി അധികാരത്തിലെത്തും. ഇന്ത്യയുടെ മതേതരത്വം കാത്തുസംരക്ഷിക്കുന്നതിനായി വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ പാര്‍ട്ടികളും തയ്യാറായി കഴിഞ്ഞു-ജോസ്.കെ.മാണി പറഞ്ഞു.
Post Your Comments