ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമർശിച്ചു രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘മൃഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ പശു സംരക്ഷണത്തെക്കാള്‍ മുന്‍തൂക്കം നല്‍കേണ്ട പലകാര്യങ്ങളുമുണ്ട്. അവയ്ക്ക് പ്രാഥമിക പരിഗണന നല്‍കുകയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നയം. എന്നാല്‍ മധ്യപ്രദേശില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്,’- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പീഡനക്കേസിലെ പ്രതികൾക്കെതിരെയും മനുഷ്യത്വരഹിതമായ പ്രവൃത്തിയില്‍ വ്യാപൃതരാകുന്നവര്‍ക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സച്ചിന്‍ വ്യക്തമാക്കി.
Post Your Comments