
മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാം. അങ്ങനെയെങ്കില്‍ ഒരു സത്യസന്ധനായ മന്ത്രിയെ രാജ്യത്തിന് ലഭിക്കും. പലരും മോഹൻലാൽ തങ്ങളുടെ സ്ഥാനാർത്ഥിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയുണ്ടായി. എന്നാലിത് ശുദ്ധ അസംബന്ധമാണ്. ഇലക്ഷന് നിന്നിട്ട് വെയ്സ്റ്റാക്കി കളയേണ്ട ഒരു കലാകാരനല്ല മോഹന്‍ലാലെന്നും മേജര്‍ രവി പറയുകയുണ്ടായി.
ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം നമ്മള്‍ വോട്ട് ചെയ്യണം. ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ട. ജാതിയില്ല മതമില്ല, രാഷ്ട്രീയം എന്നത് പ്രളയം കാണിച്ച് തന്നതാണ്. ഇനി തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെയാണെന്നും മേജര്‍ രവി പറയുന്നു.
Post Your Comments