ഉപ്പുതറ: പകര്‍ച്ചവ്യാധി പടര്‍ത്തുന്ന പ്രാണികളുടെ സാന്നിദ്ധ്യം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പരിശോധനയിലാണ് കൊതുക്, ചെള്ള്, മണലീച്ച തുടങ്ങിയ പ്രാണികളുടെ സജീവ സാന്നിധ്യം കണ്ടെത്തിയത്. മലമ്പനി, ഡെങ്കിപ്പനി, മന്ത്, ചിക്കുന്‍ഗുനിയ, ജപ്പാന്‍ ജ്വരം തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെയാണ് പരിശോധനയില്‍ കൂടുതലായി കണ്ടത്.
കുരങ്ങുപനി, കാസിനോ ഫോറെസ്റ്റ് ഡിസീസ്, സ്‌ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങളാണ് ചെള്ള് പരത്തുന്നത്. കരിമ്പനി പരത്തുന്ന മണലീച്ചയുടെയും സാന്നിധ്യമുണ്ട്. പൈനാവ്, മരിയാപുരം, കട്ടപ്പന, പെരിയാറിന്റെ വിവിധ ഭാഗങ്ങളിലെ തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
എന്റമോളജിക്കല്‍ കണ്‍സള്‍ട്ടന്റ് കെ.മാനസ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം.സോമി, മലേറിയ ഇന്‍സ്‌പെക്ടര്‍ പി.ജി.സുരേഷ് കുമാര്‍, ഇന്‍സക്ട് കളക്ടര്‍ ബോബന്‍ സേവിയര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post Your Comments