വീട്ടമ്മമാരുടെ പ്രധാന ആവലാതികളിൽ ഒന്നാണ് അടുക്കളയിലെ പ്രാണികൾ. എന്തൊക്കെ വഴികൾ നോക്കിയാലും ഈ പ്രാണികൾ പോകുന്നുണ്ടാകില്ല. ഭക്ഷണ പദാർത്ഥങ്ങളിലൊക്കെ പ്രാണി കയറുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പലരും കെമിക്കലുകൾ നിറഞ്ഞ സ്പ്രെകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എത്ര പേർക്കറിയാം. ഇവറ്റകളെ തുരത്താൻ സഹായിക്കുന്ന കൂടുതൽ വഴികൾ തേടി അലയേണ്ട, ഈ പ്രാണികളെ തുരത്താൻ പോന്ന സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.
- ആദ്യത്തെ ഔഷധം, ആര്യവേപ്പ് ആണ്. 200ൽ അധികം പ്രാണികളെ തുരത്താൻ നല്ലതാണ് വേപ്പ് എണ്ണ. വേപ്പ് എണ്ണ വെള്ളത്തിൽ കലക്കി പ്രാണികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്യാവുന്നതാണ്. പാറ്റകൾ പിന്നെ അടുക്കളയുടെ ഏഴയലത്ത് എത്തില്ല.
- അടുത്തത് കാപ്പിക്കുരു. കാപ്പി ഉണ്ടാക്കാൻ മാത്രമല്ല, അടുക്കളയിലെ പ്രാണി ശല്യം ഇല്ലാതാക്കാനും കാപ്പിക്കുരുവിന് കഴിയും. പ്രാണികൾ വരാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കാപ്പിപൊടി വിതറുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.
- പാറ്റകളെയും പ്രാണികളെയും നിമിഷ നേരം കൊണ്ട് കൊന്നൊടുക്കാൻ ഒരു വഴിയുണ്ട്. ബേക്കിംഗ് സോഡയും സവാളയും മാത്രം മതി ഇതിന്. സവാള വട്ടത്തിൽ അരിഞ്ഞ് അതിൽ അൽപ്പം ബേക്കിംഗ് സോഡ വിതറി അടുക്കളയിൽ പാറ്റ വരുന്ന ഇടങ്ങളിൽ വയ്ക്കാവുന്നതാണ്.
Post Your Comments