WayanadKeralaNattuvarthaLatest NewsNews

കു​ര​ങ്ങു​പ​നി : ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ

വ​യ​നാ​ട് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 24കാ​ര​ന് ആണ് രോ​ഗം സ്ഥിരീകരിച്ചത്

ക​ൽ​പ്പ​റ്റ: വയനാട്ടിൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ കു​ര​ങ്ങു​പ​നി കേ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ര​ങ്ങു​പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വ​യ​നാ​ട് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 24കാ​ര​ന് ആണ് രോ​ഗം സ്ഥിരീകരിച്ചത്.

വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട യു​വാ​വി​ന് പ​നി​യും ശ​രീ​ര വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​പ്പ​പ്പാ​റ സി​എ​ച്ച്സി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തു​ട​ർ​ന്ന് കു​ര​ങ്ങു​പ​നി സം​ശ​യി​ക്കു​ക​യും വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ത്തേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ ന​ട​ത്തി​യ സാമ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ആണ് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചത്.

Read Also : പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവരെ കാണ്മാനില്ല: കണ്ടെത്തിയത് ഒഴിഞ്ഞ 11 ബോട്ടുകൾ, തെരച്ചിൽ തുടരുന്നു

വേ​ന​ൽ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഡി​സം​ബ​ർ മു​ത​ൽ ജൂ​ണ്‍ വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. കു​ര​ങ്ങു​ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button