ടെല്‍ അവീവ്: കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രയേലിലും സ്വിറ്റ്സര്‍ലന്‍ഡിലും ആദ്യ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ, കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 14 ആയി.
Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഇസ്രയേലിലും സ്വിറ്റ്സര്‍ലന്‍ഡിലും സ്ഥിരീകരിച്ച രോഗബാധിതര്‍ അടുത്തിടെ യാത്ര ചെയ്തിരുന്നതായി അധികൃതര്‍ അറിയിച്ചു. യൂറോപ്പിലും യുഎസിലും കാനഡയിലും ഓസ്ട്രേലിയയിലുമായി 80 ലധികം കേസുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളില്‍ പതിവായി കണ്ടുവരുന്ന രോഗമാണിത്. എന്നാല്‍ ഇത്രയധികം രാജ്യങ്ങളില്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് അപൂര്‍വമാണ്. ഇത് ശാസ്ത്രജ്ഞരെയും അമ്പരപ്പിക്കുകയാണ്. രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം എളുപ്പത്തില്‍ പടരുമെങ്കിലും, സമൂഹവ്യാപനത്തിന് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
കേസുകള്‍ പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഭയപ്പെടാനില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
Post Your Comments